December 05, 2010

കാരുണ്യം

logo_hearts_and_hands""ഞാനും എന്‍റെ  കൂടെ ഒരുപാട് ഞാനും, അതിനാല്‍ എപ്പോഴും  തിരക്ക് പിടിച്ചതാണ് എന്‍റെ ജീവിതം."" -കുഞ്ഞുണ്ണി മാഷ്‌.
 
തിരക്കില്‍ നിന്ന് തിരക്കിലേയ്ക്ക് ഊളിയിടുന്ന എന്‍റെ  സുഹൃത്തേ, ലക്ചര്‍ ഹാളുകളുടെയും, ലൈബ്രറിയുടെയും ഇടയിലുള്ള ഓട്ടത്തിനിടയിലെപ്പോഴെങ്കിലും പോര്‍
ട്ടിക്കൊയിലെ തൂവെള്ള ബോര്‍ഡിലെ "കാരുണ്യം" എന്ന വാക്ക് നിങ്ങളുടെ കണ്ണിലോ മനസ്സിലോ പതിഞ്ഞിട്ടുണ്ടോ? കാണാത്തവര്‍ക്കും അറിയാത്തവര്‍ക്കുമായി രണ്ടു വാക്ക്.....

കിടപ്പിലായ രോഗികള്‍ക്ക് വീടുകളിലെത്തി പരിചരണം എന്നതാണ് പാലിയേട്ടീവ് പരിചരണത്തിന്‍റെ
അടിസ്ത്ഥാന തത്വം. മലപ്പുറം ജില്ലയില്‍ മുളപൊട്ടിയ പാലിയേട്ടീവ് പരിചരണ കേന്ദ്രങ്ങള്‍ ഇന്ന് കേരളത്തില്‍ പൊതുജന ആരോഗ്യ മേഘലയിലെ ഏറ്റവും ശക്തമായ ജനകീയ സാന്നിധ്യമാണ്. സമൂഹത്തിലെ സ്പന്ധനങ്ങള്‍ക്ക് അനുസരിച്ച് പ്രധികരിക്കാന്‍ മെഡിക്കല്‍ വിദ്ധ്യാര്‍ത്തി സമൂഹം എന്നും മുന്‍പന്തിയിലാണ്. ആരോഗ്യമെഘലയിലെ ജനകീയ മുന്നേറ്റത്തിനെതിരെ മുഖം തിരിക്കാനാവില്ല എന്ന തിരിച്ചറിവാണ് ആലപ്പുഴ ടി.ഡി മെഡിക്കല്‍ കോളേജിലെ 2007 ബാച് വിധ്യാര്ത്തികളെ പാലിയെട്ടീവ് പരിചരണ കേന്ധ്രംതുടങ്ങാന്‍ പ്രേരിപ്പിച്ചത്. കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ സൈരു ഫിലിപ്പ് മേടത്തിന്റെ അകമഴിഞ്ഞ സഹായം കൂടി ലഭ്യമായതോടെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ ചുവടുവെപ്പായി "കാരുണ്യം - പെയിന്‍ ആന്‍റ് പാലിയേട്ടിവ്കെയര്‍ യൂനിറ്റ്".

"ഇന്ത്യയിലാദ്യമായി മെഡിക്കല്‍ വിദ്യാ൪ത്തികള്‍ മുന്കയ്യെടുത്ത് നടത്തുന്ന പാലിയേറ്റീവ് പരിചരണ കേന്ദ്രം. ' ഈ വിശേഷണം നമുക്ക് നേടിത്തന്നത് പ്രശസ്തിയും അതോടൊപ്പം ഭാരിച്ച ഇത്തരവാദിത്തവും ആണ്. ബാലാരിഷടതകളെ വകഞ്ഞു മാറ്റി പാലിയേറ്റീവ് പരിചരണ രംഗത്ത് നാം വിജയകരമായി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. ഇക്കാലയളവില്‍ നൂറിലധികം രോഗികള്‍ക്ക് സാന്ധ്വന പരിചരണം ലഭ്യമാകാന്‍ നമുക്ക്സാധിച്ചിട്ടുണ്ടെന്നത് അഭിമാനാര്‍ഹമാണ്. ചലച്ചിത്ര താരം ജയറാമിന്‍റെ  സഹായത്തോടെ എണ്‍പതോളം കിടപ്പ് രോഗികള്‍ക്ക് ഓണത്തിന് അരിയും പലചരക്ക് സാധനങ്ങളും എത്തിക്കാന്‍ സാധിച്ചത് നമ്മുടെ നേട്ടങ്ങളില്‍ ഒന്ന് മാത്രം.

                     മെഡിക്കല്‍ വിദ്യാര്‍ഥികളില്‍ പാലിയേറ്റീവ് പരിചരണത്തി
ന്‍റെ ആദ്യ പാഠങ്ങള്‍ പകര്‍ന്നു കൊടുക്കാനുള്ള കര്‍ത്തവ്യം കാരുണ്യത്തില്‍ നിക്ഷിപ്തമാണ്. കാരണം നമുക്ക് സമാനതകളില്ല. കേരളത്തിനകത്തും പുറത്തും ഒരു മാതൃകയായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് കാരുണ്യത്തെയാണ് എന്നത് നമുക്ക് അഭിമാനം പകരുന്നു. "രോഗങ്ങള്‍ക്ക് നടുവിലെ മനുഷ്യന്‍" എന്ന കാഴ്ചപ്പാടില്‍ നിന്നും "മനുഷ്യനുള്ളിലെ രോഗങ്ങള്‍" എന്ന  മാറ്റമാണ് ആധുനിക വൈധ്യശാസ്ത്രത്തിന്‍റെ കംബൂലവത്കരന്ത്തിലീക്ക് വഴിതെളിയിച്ച്ത്. ചടുലവും ഉള്‍ക്കാഴ്ച്ച്ചയുല്ലവനുമായ ഒരു വൈദ്യവിദ്യാര്‍ഥി സമൂഹത്തിന്‍റെ ഉയിര്‍പ്പ് പ്രതീക്ഷിച്ചു, കനിവിന്‍റെ ഈ കൈത്തരിനാലം കാട്ടിലനയാതിരിക്കാന്‍ നമുക്ക് കൈ കോര്‍ക്കം.

കാരുണ്യം
സ്റ്റുഡന്‍റ്സ് യൂണി
യന്‍ 2010 - 11 

0 comments:

Post a Comment